2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ നവംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

മംഗലം പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനസമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

സി.എം.റംല

പ്രസിഡൻ്റ്

എ.കെ.സലീം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത കിഷോർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റുക്കിയമോൾ

ചെയര്‍മാൻ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

നൌഷാബീവി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീരാൻകുട്ടി അരീക്കാട്ടിൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മംഗലം

ബ്ലോക്ക് : തിരൂർ 

ജില്ല : മലപ്പുറം

വിസ്തൃതി :12.17 ച.കി മീ

ജനസംഖ്യ : 34864

ജന സാന്ദ്രത :2879 ച.കി മീ

വാർഡുകളുടെ എണ്ണം : 21

K-SMART App

K-SMART - Mobile App

Download Now

decorative icons

മംഗലം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയകാല വെട്ടം നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന മംഗലം പഞ്ചായത്ത്, മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രഭവകേന്ദ്രമെന്ന നിലയിൽ "നാടിന്റെ വെളിച്ചം" എന്ന സാംസ്കാരിക പദവി അലങ്കരിക്കുന്നു. സാമൂതിരിയുടെ മേൽക്കോയ്മയിലായിരുന്ന ഈ പ്രദേശം കഥകളി പരിഷ്കർത്താവായ വെട്ടത്തു രാജാവിന്റെയും ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടെയും ചരിത്ര സ്മരണകൾ ഇന്നും പേറുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ വീറുറ്റ പങ്കുവഹിച്ച മംഗലം, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ കുടുംബവേരുകൾ കൊണ്ടും 1921-ലെ മലബാർ കലാപത്തിലെ സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. 1936-ൽ മലബാറിലെ മുസ്ലീം ലീഗിന്റെ ആദ്യ ശാഖയ്ക്ക് ആതിഥ്യമരുളിയ ഈ പ്രദേശം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിര പോരാളികളെയും സംഭാവന ചെയ്തു. കനോലി കനാലിനെയും തിരൂർ-പൊന്നാനി പുഴയെയും ആശ്രയിച്ചിരുന്ന ജലഗതാഗതത്തിൽ നിന്ന് 1967-ലെ മാങ്ങാട്ടിരി പാലത്തിന്റെ നിർമ്മാണത്തോടെ പ്രദേശം ആധുനിക റോഡ് ഗതാഗതത്തിലേക്ക്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 18, 2026

ഓപ്പറേഷൻ ജലസുരക്ഷ

ഓപ്പറേഷൻ ജലസുരക്ഷ രണ്ടാം ഘട്ടം- നിയമനലംഘനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ

പുതിയ വാർത്ത